2010, മേയ് 16, ഞായറാഴ്‌ച

അന്നൊരു നാളില്‍...


അന്നൊരു നാളില്‍ ജോലി കഴിഞ്ഞു അടൂരില്‍ നിന്നും വീട്ടിലേക്കു വരുകയായിരുന്നു. രാവിലെ ഓഫീസില്‍ ട്രേഡ് യൂണിയന്റെ  പിക്കെടിംഗ് ഉണ്ടായിരുന്നു. അത് കാര്യം ആക്കാതെയാണ് ജോലി ചെയ്തതു. നമ്മടെ അടുത്തതാ കളി ..... പിന്നെ കാണിച്ചു തരാമെന്ന് യൂണിയന്‍ നേതാവ് പറഞ്ഞു.  അന്നേരത്തെ ധൈര്യത്തില്‍ "എന്നാല്‍ കാണിക്കെടോ" എന്ന് ഫേസ്ബുക്കില്‍ കമന്റ്‌ ഇടുന്ന ലാഘവത്തോടെ  പറഞ്ഞു.  ഇതു പിന്നെ വിന ആകുമെന്ന് ഓര്‍ത്തില്ല.  വൈകിട്ട് സൈക്കിളില്‍ ആണ് വീട്ടിലേക്കു വന്നത്. നേരം രാത്രി ആയി, പിന്നെ ഒരു ചാറ്റല്‍ മഴയും. ഒരു കയറ്റം കയറിയാണ് വീടിലേക്ക്‌ ഇറങ്ങുന്നത്. കയറ്റം കയറുമ്പോള്‍ പിന്നില്‍ ഒരു ആളനക്കം പോലെ.  ചെറിയ ഒരു ആളല്‍ മനസിലൂടെ കടന്നു പോയി. ട്രേഡ് യൂണിയന്‍ കാരാവുമോ? മുമ്പിലും  സൈഡിലും വീണ്ടും ആളനക്കം.  ഇതു കൂടുതല്‍ പേരുണ്ട്......

സൈക്കിള്‍ പതുക്കെ സ്ടാന്റിലേക്ക്  വച്ചൂ.  മുണ്ട് മടക്കി കുത്തി.  അപ്പോള്‍ പുറകില്‍ നിന്നും കാലടി അടുത്തടുത്തു  വരുന്നു.  കയ്യില്‍ ചെറിയ ടോര്‍ച്ചു, ഞാന്‍ ഒന്നുകൂടി തയ്യാറായി നിന്നു. ( അടി കൊണ്ടാലും അന്തസായി നിന്നു കൊള്ളണ്ടേ? ) ടോര്‍ച്ചു മുഖത്തേക്ക് പതിച്ചതും  ഗട്ടറില്‍ വീണ  എയര്‍ഇന്ത്യയെ പ്പോലെ  ഒരു  വിറയല്‍ എന്നെ ബാധിച്ചതും ഒരു പോലെ ആയിരുന്നു.  "ഒനാച്ചാനു എന്താ പനി ആന്നോ.. നന്നായി വിറ്ക്കുനുണ്ടല്ലോ?" അയലെത്തെ പിള്ളേച്ചന്റെ ശബ്ദം കേട്ടപ്പോള്‍ ആണ് ആശ്വാസം ആയതു. പനി ഇല്ല, ഞാന്‍ വെട്ടം നോക്കി നില്‍ക്കുവാരുന്നു.  "പിള്ളേച്ചന്‍ ആ ടോര്‍ച് ഒന്ന് തന്നെ"...
ടോര്‍ച് വാങ്ങി മുന്‍പില്‍ കണ്ട നിഴലിലേക്ക്‌ വെട്ടം അടിച്ചു.  ഒരു വാഴ  ഉണങ്ങിയ ഇല രണ്ടു സൈഡിലോട്ടും ഇട്ടങ്ങിനെ, കത്തി കയ്യില്‍  കിട്ടിയ കൊച്ചിന്‍ ഹനിഫയെ പ്പോലെ  ഞെളിഞ്ഞു നില്‍ക്കുന്നു..

അന്ന് ഞാന്‍ ഒരു തീരുമാനം എടുത്തു. ഇനി ഏതു ട്രേഡ് യുണിയന്‍ സമരം നടത്തിയാലും അവര്‍ക്ക് എന്റെ വക ഐക്യ ധാര്ട്യം.